കൊവിഡ് 19 ; വയനാട് ഇന്നലെ രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രം

By Web Team  |  First Published Jul 31, 2020, 12:18 PM IST

സമ്പര്‍ക്ക രോഗികളുടെ എണ്ണം പോലും കുതിച്ചുയര്‍ന്ന ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 


കല്‍പ്പറ്റ: കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും വയനാടിന് ഇന്നലെ ആശ്വാസത്തിന്‍റെ ദിനം. സമ്പര്‍ക്ക രോഗികളുടെ എണ്ണം പോലും കുതിച്ചുയര്‍ന്ന ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പക്ഷേ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചുവെന്നത് ആശങ്ക നിലനിര്‍ത്തുന്നു. സമ്പര്‍ക്ക വ്യാപനം രൂക്ഷമായ വാളാട് നിന്നാണ് സമ്പര്‍ക്കം മൂലമുള്ള രോഗം സ്ഥിരീകരിച്ചത്.  വാളാട്ടെ അറുപതുകാരിക്കും അറുപത്തിയാറുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. 

വിദേശത്ത് നിന്നെത്തിയ വേലിയമ്പം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ജില്ലയില്‍ ഇന്നലെ (30.07.2020) 173 പേര്‍ പുതുതായി നിരീക്ഷണത്തിലായി. 2,596 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇന്നലെ പരിശോധനയ്ക്കായെത്തിയ 65 പേര്‍ ഉള്‍പ്പെടെ 285 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 758 പേരുടെ സാംപിള്‍ പരിശോധനക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ 500 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. നിലവില്‍ 204 പേരാണ് ചികില്‍സയിലുളളത്. അതിനിടെ നെന്മേനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കൂടി കണ്ടെയ്ന്‍മെന്‍റ് സോണായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. 3,4 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റായി തുടരുമെന്നും കലക്ടര്‍ അറിയിച്ചു. 

വായിക്കാം : കൊവിഡിലും വിഐപി പരി​ഗണന: കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്കായി പ്രത്യേക റൂമുകളൊരുക്കാന്‍ ഉത്തരവ്

Latest Videos

 

click me!