ദമ്പതികളുടെ ആഡംബര ജീവിതം, പകൽ കറങ്ങിനടന്ന് സ്ഥലം നോക്കിവെയ്ക്കും, ആളില്ലാത്ത വീടുകളിൽ സിസിടിവിയിൽ പെടാതെ മോഷണം

By Web Team  |  First Published Sep 30, 2024, 10:32 PM IST

പലയിടങ്ങളിൽ നടന്ന മോഷങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. മോഷണ മുതലുകൾ വിൽക്കുകയോ പണയം വെയ്ക്കുകയോ ചെയ്ത് ആഡംബര ജീവിതം നയിക്കും.


തിരുവനന്തപുരം: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് അ​ട​ച്ചി​ട്ട വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന ദമ്പതിമാർ പിടിയിൽ. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ ക​ട​യി​ൽ മു​ട​മ്പ് പ​ഴ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ കൊ​പ്ര ബി​ജു എ​ന്ന രാ​ജേ​ഷ്(42), ഭാ​ര്യ ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല ക​ർ​ണ​പു​രം കൂ​ട്ടാ​ർ ച​ര​മൂ​ട് രാ​ജേഷ് ഭവ​നി​ൽ രേ​ഖ (33), പാ​ലോ​ട് ന​ന്ദി​യോ​ട് ആ​ലം​പാ​റ തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ റെ​മോ എ​ന്ന അ​രു​ൺ (27), ഭാ​ര്യ പാങ്ങോ​ട് വെ​ള്ള​യം​ദേ​ശം കാ​ഞ്ചി​ന​ട തെ​ക്കു​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ശി​ൽ​പ(26) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ലോ​ട്, പെ​രി​ങ്ങ​മ്മ​ല, ന​ന്ദി​യോ​ട് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. പെ​രി​ങ്ങ​മ്മ​ല കൊ​ച്ചു​വി​ള​യി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന്​ 10 പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും പാ​ലോ​ട് ക​ള്ളി​പ്പാ​റ വീ​ട്ടി​ൽ​നി​ന്ന്​ 45 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട്​ ല​ക്ഷം രൂപയും ക​വ​ർ​ന്ന കേ​സു​ക​ളി​ലാ​ണ് പാ​ലോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 

Latest Videos

മോ​ഷ​ണ​ മു​ത​ൽ ത​മി​ഴ്നാ​ട്ടി​ൽ വി​വി​ധ ബാ​ങ്കു​ക​ളി​ൽ പ​ണ​യം വെ​ച്ചും വി​ൽ​പ​ന ന​ട​ത്തി​യും കോ​യ​മ്പ​ത്തൂ​രി​ൽ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാണ് പ്ര​തി​ക​ളു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പേ മോ​ഷ​ണം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​ശേ​ഷം സിസിടിവി ദൃ​ശ്യ​ങ്ങളിൽ ​ പെ​ടി​ല്ലെന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് മോ​ഷ​ണം.

നെ​ടു​മ​ങ്ങാ​ട് ഡി​വൈഎ​സ്‍പി അ​രു​ൺ കെ.​എ​സ്, പാ​ലോ​ട് എ​സ്‍എ​ച്ച്‍ഒ അ​നീ​ഷ്​​കു​മാ​ർ എ​സ്, എ​സ്​ഐ ശ്രീനാ​ഥ്, ഷാ​ഡോ എ​സ്‍ഐ സ​ജു, ഷി​ബു, സിപിഒ സ​ജീ​വ്, ഉ​മേ​ഷ് ബാ​ബു, വി​നീ​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സംഘമാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാൻ​ഡ് ചെ​യ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!