എന്തൊരു കാഞ്ഞ ബുദ്ധി! ഒളിപ്പിക്കാൻ ഇതിനും മുകളിൽ ഒരു സ്ഥലം വേറെ കാണില്ല; കിണറ്റിൽ നിന്ന് പിടിച്ചത് കോട

By Web Team  |  First Published Sep 9, 2024, 9:45 PM IST

മാവേലിക്കര  പെരിങ്ങാല  കൊയ്പ്പള്ളി കാരാഴ്മ  കൈതവിള കിഴക്കേതിൽ വീട്ടിൽ  ഗോപാലകൃഷ്ണന്‍റെ വീട്ടിലെ കിണറ്റിൽ നിന്നുമാണ് കോട പിടികൂടിയത്‌


മാവേലിക്കര: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടന്ന റൈഡിൽ നിരവധി അബ്കാരി ക്രിമിനൽ കേസിൽ പ്രതിയായ ആളുടെ കിണറ്റിൽ നിന്നും 35 ലിറ്റർ കോട പിടികൂടി. മാവേലിക്കര  പെരിങ്ങാല  കൊയ്പ്പള്ളി കാരാഴ്മ  കൈതവിള കിഴക്കേതിൽ വീട്ടിൽ  ഗോപാലകൃഷ്ണന്‍റെ വീട്ടിലെ കിണറ്റിൽ നിന്നുമാണ് കോട പിടികൂടിയത്‌. ഇയാളെ അറസ്റ്റു ചെയ്തു.ഗോപാലകൃഷ്ണൻ വർഷങ്ങളായി ചാരായം കച്ചവടം ചെയ്യുന്നതും, ഇരുപതിലധികം അബ്കാരി കേസിൽ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു.  

മാവേലിക്കര എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി രമേശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, പ്രിവന്റ്റീവ് ഓഫീസർമാരായ പി ആർ ബിനോയ്, പത്മകുമാർ.സിവിൽ എക്സൈസ് ഓഫീസർമാരായ, പ്രതീഷ്, രാഹുൽ കൃഷ്ണൻ, അർജുൻ സുരേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest Videos

പൂസായ പോലെ ആടിയാടി വന്ന് എതിരെ വരുന്നയാളെ ഒന്ന് മുട്ടും, ഇത് സ്ഥിരം തന്ത്രമാക്കി; ഷഹീറിനെ വലയിലാക്കി പൊലീസ്

എന്തോ ഒരു വശപ്പിശക്, കൊടുത്ത കാശിന് പെട്രോൾ അടിച്ചോയെന്ന് സംശയമുണ്ടോ; അത് പമ്പിൽ തന്നെ തീർക്കാൻ മാർ​ഗമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!