രാവിലെയോടെ മറൈൻ എൻഫോഴ്സ്മെന്റ്ന്റെ ബോട്ടിലാണ് തെരച്ചിൽ ആരംഭിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും തെരച്ചിൽ നടക്കുന്നുണ്ട്.
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ അഞ്ചുതെങ്ങിൽ കടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. ക്രിസ്മസ് ആഘോഷിങ്ങൾക്കിടെ കടലിൽ കാണാതായ മൂന്ന് പേർക്ക് ആയുള്ള തിരച്ചിൽ പുലർച്ചയോടെ പുനരാരംഭിച്ചു. അഞ്ചുതെങ്ങ് കടലിലുണ്ടായ അപകടത്തിൽ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (37) കഠിനംകുളം പുത്തന്‍തോ കടലിലുണ്ടായ അപകടത്തിൽ കാണാതായ തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശി ശ്രേയസ് (16), കണിയാപുരം സ്വദേശി സാജിദ് (19) വേണ്ടിയാണ് ഇന്ന് രാവിലെയോടെ കോസ്റ്റൽ പൊലീസിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ പുലർച്ചേമുതൽ വീണ്ടും തെരച്ചിൽ പുനഃരാരംഭിച്ചത്.
രാവിലെയോടെ മറൈൻ എൻഫോഴ്സ്മെന്റ്ന്റെ ബോട്ടിലാണ് തെരച്ചിൽ ആരംഭിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും തെരച്ചിൽ നടക്കുന്നുണ്ട്. ക്രിസ്തുമസ് ദിനമായ ഇന്നലെയായിരുന്നു അപകടം. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. രാത്രി വരെ കോസ്റ്റൽ പൊലീസും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും മൂന്നുപേരെയും കണ്ടെത്താനായിരുന്നില്ല. ഇന്നലെ തുമ്പയിലുണ്ടായ സമാന അപകടത്തിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടിരുന്നു. തുമ്പ ആറാട്ട്വഴി സ്വദേശി ഫ്രാങ്കോ (38) ആണ് മരിച്ചത്.
undefined
ഇന്നലെ വൈകിട്ടോടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും അപകടം സംഭവിച്ചിരുന്നു. കടലില്‍ ഇറങ്ങിയ വീട്ടമ്മ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കോസ്റ്റൽ വാർഡൻമാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു. കേടുപാടുകളെ തുടർന്ന് കൊല്ലത്ത് അറ്റകുറ്റപ്പണികൾക്കായ് നൽകിയ കോസ്റ്റൽ പോലീസിന്റെ റെസ്ക്യൂ ബോട്ട് ഇന്ധനത്തിന് പണമില്ലാത്തതിനെ തുടർന്ന് മൂന്നു മാസത്തിലേറെയായി അഞ്ചുതെങ്ങിൽ തിരിച്ചെത്തിക്കുവാൻ സാധിച്ചിട്ടില്ല. ഇത് കോസ്റ്റൽ പോലീസിന്റെ തെരച്ചിൽദൗത്യങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
Read More : തിരുവനന്തപുരം കടൽത്തീരത്ത് ക്രിസ്മസ് ആഘോഷത്തിനെത്തിയ മൂന്നുപേരെ കാണാതായി, ഒരാൾ മരിച്ചു