മെമുവിനെ സ്വീകരിക്കാൻ കൊടിക്കുന്നിലും സംഘവും ചെറിയനാട് സ്റ്റേഷനിൽ; നിർത്താതെ പോയി ട്രെയിൻ,വിശദീകരിച്ച് റെയിൽവേ

By Web Team  |  First Published Dec 23, 2024, 10:49 AM IST

ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. നിരന്തരം ആവശ്യമുന്നയിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്. 


ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ചെങ്കിലും കൊല്ലം - എറണാകുളം മെമു ട്രെയിൻ നിർത്താതെ പോയതിനാൽ യാത്രക്കാർ വലഞ്ഞു. ചെറിയനാട് സ്റ്റേഷനിൽ ഇന്നു മുതലാണ് സ്റ്റോപ്പ് അനുവദിച്ചത്. രാവിലെ 7.15 ഓടു കൂടി കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും, യാത്രക്കാരും മെമുവിനെ സ്വീകരിക്കാനായി എത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോവുകയായിരുന്നു. 

ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. നിരന്തരം ആവശ്യമുന്നയിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്. ഇന്ന് എംപിയും രാഷ്ട്രീയ നേതാക്കളും യാത്രക്കാരുമുൾപ്പെടെ മെമുവിനെ സ്വീകരിക്കാൻ സ്റ്റേഷനിലെത്തിയെങ്കിലും ട്രെയിൻ നിർത്താതെ പോവുകയായിരുന്നു. ചെറിയനാട് ട്രെയിൻ നിർത്താതെ വന്നതോടെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി. 

Latest Videos

undefined

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി റെയിൽവേ അധികൃതർ രം​ഗത്തെത്തി. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 11.50 ന് തിരികെ വരുമ്പോൾ മുതൽ ട്രെയിൻ ചെറിയനാട് നിർത്തുമെന്നും അവർ അറിയിച്ചു. 

ഇനി ഒരു ചായയ്ക്ക് 250 രൂപ നൽകേണ്ട, വിമാനത്താവളത്തിൽ പോക്കറ്റ് കാലിയാകാതെ ആഹാരം കഴിക്കാം; ആദ്യ ഉഡാൻ കഫെ തുറന്നു

https://www.youtube.com/watch?v=Ko18SgceYX8

click me!