'പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്‍റെ സമകാലിക പ്രസക്തി'; സെമിനാര്‍ സംഘടിപ്പിച്ചു

By Web Team  |  First Published Dec 26, 2024, 8:17 PM IST

പാഠപുസ്തകത്തിനപ്പുറം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പൊതുവായ അറിവുകൾ സ്വയത്തമാക്കാനുളള മികച്ച വഴിയായിരുന്നു പ്രതിദിനമുള്ള പത്ര വായന


തിരുവനന്തപുരം: പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്‍റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ന്യൂസ് പേപ്പർ ഏജന്‍റ്സ് അസോസിയേഷൻ സെമിനാര്‍ സംഘടിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ വെച്ച് സംഘടിപ്പിച്ച സെമിനാർ  സംസ്ഥാന പ്രസിഡന്‍റ് പി കെ സത്താർ ഉദ്ഘാടനം ചെയ്തു. പത്ര മാധ്യമങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് കാലികറ്റ് സർവ്വകലാശാല ഡോക്ടറേറ്റ് നേടിയ വടക്കാഞ്ചേരി എൻഎസ്എസ് കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. സനേഷ് ചോലക്കാട് പ്രബന്ധം അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി സി പി അബ്ദുൽ വഹാബ് മോഡറേറ്ററായിരുന്നു. സംസ്ഥാന ജനറൽ സിക്രട്ടറി ചേക്കുട്ടി കരിപ്പൂർ സ്വാഗതവും ട്രഷറർ അജീഷ് കൈവേലി നന്ദിയും പറഞ്ഞു. മലയാളത്തിന്‍റെ അക്ഷര മഹത്വവും വായനയുടെ നന്മയും ലോകത്തിന് മുന്നിൽ പ്രകാശിപ്പിച്ച മഹാനായിരുന്നു എം ടി വാസുദേവൻ നായരെന്ന് സെമിനാറിൽ അവതരിപ്പിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലുള്ള അമിതഭ്രമം പുതു തലമുറയെ പത്രവായനയിൽ നിന്നടക്കം അകറ്റാനിടയാക്കിയത് വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെയടക്കം സാരമായി ബാധിച്ചിട്ടുണ്ട് എന്നാണ് സെമിനാര്‍ വിലയിരുത്തിയത്.

Latest Videos

undefined

പാഠപുസ്തകത്തിനപ്പുറം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പൊതുവായ അറിവുകൾ സ്വയത്തമാക്കാനുളള മികച്ച വഴിയായിരുന്നു പ്രതിദിനമുള്ള പത്ര വായന. ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസിലാക്കി അപഗ്രഥിക്കുകയും സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്താനും പത്രവായനയോളം മികച്ചതും എളുപ്പവുമായ മറ്റൊരു മാധ്യമവുമില്ല. വിദ്യാർത്ഥികളിലെ മാതൃഭാഷപരമായ പരിജ്ഞാനവും പദസമ്പത്തും വർദ്ധിപ്പിക്കാനാകുന്നത് പത്രവായനയിലൂടെയാണ്. പ്രതിദിന പത്രവായനയും അപഗ്രഥനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയുള്ള പരിഷ്കരണം സംസ്ഥാന പാഠ്യപദ്ധതിയിൽ ഉണ്ടാകണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. 

ബംഗ്ലാദേശ് അതിർത്തിയിൽ പോയി ഒളിച്ചാലും കേരള പൊലീസ് പിടിക്കും; സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!