പിക്കപ്പ് വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ; ചിറ്റൂരിൽ 14000 ജെലാറ്റിൻ സ്റ്റിക്കും 6000 ഡിറ്റണേറ്ററും പിടികൂടി

By Web Desk  |  First Published Jan 8, 2025, 3:31 PM IST

പാലക്കാട് ചിറ്റൂരിൽ വീടിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്ന് എക്സൈസ്


പാലക്കാട്: എക്സൈസ് റെയ്ഡിനിടയിൽ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേരെ പിടികൂടിയെന്ന് എക്സൈസ്. പാലക്കാട് ചിറ്റൂരിൽ വീടിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. എറണാകുളം സ്വദേശി ജെയിംസ് മാത്തച്ചൻ, തൃശൂർ സ്വദേശി വിവേക് വിൽസൺ എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. 

14000 ജെലാറ്റിൻ സ്റ്റിക്ക്, 6000 ഡിറ്റണേറ്റർ എന്നിവ വാഹനത്തിലുണ്ടായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. പ്രതികളെയും തൊണ്ടി മുതലും കൊഴിഞ്ഞാമ്പാറ പൊലീസിന് കൈമാറി. പാലക്കാട്‌ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ എസ് സജിത്തിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സംഘത്തിൽ പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ജിഷു ജോസഫ്, ഒഴലപ്പതി എക്സൈസ് ചെക്ക്പോസ്റ്റിലെ സിവിൽ എക്സൈസ് ഓഫീസർ എ അരവിന്ദാക്ഷൻ, പാലക്കാട് എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ ആർ ഉണ്ണികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.

Latest Videos

സെപ്റ്റിക് ടാങ്ക് ശുചിയാക്കുമ്പോൾ സ്ലാബ് കാലിൽ വീണു, കഴുത്തോളം മാലിന്യത്തിൽ അകപ്പെട്ടു; രക്ഷിച്ചത് സാഹസികമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!