കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

By Web Desk  |  First Published Jan 1, 2025, 2:26 PM IST

അടിയേറ്റ് ബോധരഹിതനായ ഷിജിത്തിനെ ഓടിക്കൂടിയ നാട്ടുകാരാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. 


കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കുറ്റ്യാടി വടയം സ്വദേശി തീയ്യര്‍കണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന്  ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. അടിയേറ്റ് ബോധരഹിതനായ ഷിജിത്തിനെ ഓടിക്കൂടിയ നാട്ടുകാരാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. 

മര്‍ദ്ദിച്ചവരുടെ കൈയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായി ഷിജിത്ത് കുറ്റ്യാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്ബി കൈലാസ് നാഥ് അറിയിച്ചു.

Latest Videos

എക്സൈസ് പരിശോധനയിൽ മഹീന്ദ്ര പിക്കപ്പിൽ 155 കിലോ ലോഡ്; കേസിൽ പിടിച്ചെടുത്തത് കഞ്ചാവ്, 2 പേ‍ർക്ക് 25 വർഷം തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

click me!