'ദേഹത്ത് വണ്ടി കയറ്റിയിറക്കും'; അച്ഛനെ കസ്റ്റഡിയിലെടുത്തത് തടയാൻ ശ്രമിച്ച 14കാരനോട് പൊലീസ് ഭീഷണി, പരാതി

കുട്ടിയെ തള്ളിയിട്ടതായും, കുട്ടിയുടെ കൈകൾക്ക് പൊട്ടലുള്ളതായും കുടുംബത്തിന്‍റെ പരാതിയിലുണ്ട്.


തിരുവനന്തപുരം : വഴി തർക്കത്തിനിടെ അയിരൂരിൽ 14കാരനോട് പൊലീസ് അതിക്രമമെന്ന് പരാതി. അതിർത്തി തർക്കത്തിന്‍റെ ഭാഗമായി പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തടയാൻ ചെന്ന കുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

ദേഹത്ത് വണ്ടി കയറ്റിയിറക്കുമെന്ന് അയിരൂർ പൊലീസ് ഭീഷണിപ്പെടുത്തി. കുട്ടിയെ തള്ളിയിട്ടതായും, കുട്ടിയുടെ കൈകൾക്ക് പൊട്ടലുള്ളതായും കുടുംബത്തിന്‍റെ പരാതിയിലുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മർദ്ദത്താലാണ് പൊലീസ് ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കുടുംബവും പതിനാല് വയസ്സുകാരന്‍റെ കുടുംബവും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.   
പെട്രോളടിക്കാനെത്തി, തോക്കെടുത്ത് ചൂണ്ടി; പമ്പ് ജീവനക്കാരന്റെ ബാഗില്‍ നിന്ന് 21000 രൂപ കവര്‍ന്ന് സംഘം, വീഡിയോ

Latest Videos

 

 

 

click me!