വല്ലപ്പുഴയിൽ 15കാരിയെ കാണാനില്ലെന്ന് പരാതി; റെയിൽവേ സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

By Web Desk  |  First Published Dec 31, 2024, 12:19 PM IST

പാലക്കാട് വല്ലപ്പുഴയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുൾ കരീമിന്റെ മകൾ ഷെഹ്ന ഷെറിനെയാണ് ഇന്നലെ മുതൽ കാണാതായത്.


പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുൾ കരീമിന്റെ മകൾ ഷെഹ്ന ഷെറിനെയാണ് ഇന്നലെ മുതൽ കാണാതായത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടി ട്യൂഷൻ ക്ലാസിനുശേഷം ബന്ധുവീട്ടിൽ പുസ്തകമെടുക്കാൻ പോകുകയാണെന്ന് കൂട്ടുകാരികളോട് പറഞ്ഞു. അതിന് ശേഷം വസ്ത്രം മാറിയതിന് ശേഷമാണ് പോയതെന്ന് കൂട്ടുകാരികൾ മൊഴി നൽകിയിട്ടുണ്ട്. ഒൻപത് മണിയോടെയാണ് സംഭവം. കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന്  ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Latest Videos

click me!