
തിരുവനന്തപുരം: നഗരൂർ വെള്ളല്ലൂരിൽ 13 വയസുകാരനെ മുത്തച്ഛൻ തേക്ക് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. വീട്ടിൽ മറ്റൊരാളുമായി മദ്യപിച്ചു കൊണ്ടിരുന്ന ബാബു മദ്യ ലഹരിയിൽ വീട്ടിലുണ്ടായിരുന്ന മകളുടെ മകൻ ആദിത്യനെ തേക്ക് മരത്തിൽ കെട്ടിയിട്ട് തടികൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. പല ദിവസങ്ങളിലും ഈ കുട്ടിക്കും, സഹോദരനും ആഹാരം പോലും കൊടുക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു. മാരകമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam