സഹകാർ ഭാരതിയുടെ കീഴിലുള്ള സമൃദ്ധി സ്റ്റോർ ഓഹരി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതി

By Web Team  |  First Published Jul 30, 2023, 4:50 PM IST

വടക്കഞ്ചേരിയിൽ സഹകാർ ഭാരതിയുടെ കീഴിലുള്ള സമൃദ്ധി സ്റ്റോറിനായി ഓഹരി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി


പാലക്കാട്: വടക്കഞ്ചേരിയിൽ സഹകാർ ഭാരതിയുടെ കീഴിലുള്ള സമൃദ്ധി സ്റ്റോറിനായി ഓഹരി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി. ഇരുന്നൂറോളം പേരിൽ നിന്ന് ആയിരം മുതൽ മുപ്പതിനായിരം രൂപ വരെ പിരിച്ചെടുത്തതായി നിക്ഷേപകർ പറയുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഓഹരി സർട്ടിഫിക്കറ്റുകൾ ഉടൻ നൽകുമെന്നും സഹകാർഭാരതി പ്രതിനിധികൾ പറഞ്ഞു...

ആർഎസ്എഎസിന്റെ സഹകരണ വിഭാഗമാണ് സഹകാർ ഭാരതി. സഹകാർ ഭാരതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രാമീൺ സമൃദ്ധി ചാരിറ്റബിൾ സൊസൈറ്റിയാണ് വടക്കഞ്ചേരിയിൽ 5 വർഷം മുമ്പ് സമൃദ്ധി സ്റ്റോർ തുടങ്ങിയത്.  നിരവധി പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തിട്ടും പലർക്കും ഓഹരി സർട്ടിഫിക്കറ്റുകൾ ലഭിച്ചില്ല. വർഷങ്ങളായിട്ടും മുടക്കിയ തുകയുമില്ല. ലാഭവിഹിതവുമില്ല. ഒരു മാസമായി സമൃദ്ധി സ്റ്റോർ അടഞ്ഞുകിടപ്പാണ്.

Latest Videos

സമൃദ്ധി സ്റ്റോറിനായി നൽകിയ പണം തിരിച്ചു കിട്ടാൻ നടപടി വേണമെന്നാവശ്യപ്പട്ട് നിരവധി പേർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പരാതിയെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.  എന്നാൽ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സഹകാർ ഭാരതി പ്രതിനിധികൾ വ്യക്തമാക്കി.

Read more: വിദേശത്ത് ഗൂഢാലോചന, കേരളത്തിൽ നടപ്പിലാക്കി, റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി ഇന്ന്

അതേസമയം, തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയിലെ കൗണ്ടർസ്റ്റാഫ് ഗിരിജ കെ ആനന്ദ് തട്ടിയെടുത്തത് 10.17 ലക്ഷം രൂപയെന്നാണ് കണ്ടെത്തൽ. സാമ്പത്തിക തട്ടിപ്പിൽ പുറത്തുവന്ന, ജില്ലാ കളക്ടറുടെ പരിശോധനാ റിപ്പോർട്ടിലാണ് വിവരം. 2022 ജൂൺ മുതൽ 2023 ജൂൺ വരെ എല്ലാ ദിവസവും പണം തട്ടിയെടുത്തു. വിശദാന്വേഷണം ആവശ്യപ്പെട്ട് സിഡിഎസ് അംഗം വിജിലൻസിനെ സമീപിച്ചു 

ഇക്കഴിഞ്ഞ ജൂൺ 12 ന് ആശുപത്രിയിലെ ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ആശുപത്രിവികസന സൊസൈറ്റിയുടെ ദൈനംദിന പണം കൈകാര്യം ചെയ്തിരുന്നത് താത്കാലിക ജീവനക്കാരിയായിരുന്ന ഗിരിജയായിരുന്നു. 2019 മുതൽ കൗണ്ടർ സെക്ഷൻ കൈകാര്യം ചെയ്തിരുന്ന ഗിരിജ ഒരു മാസം അയ്യായിരം രൂപമുതൽ ഒരു ലക്ഷം രൂപ വരെയാണ്‌ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ആഭ്യന്തരസമിതി ജില്ലാ കളക്ടറെ വിവരമറിയിച്ചു. കളക്ടര്‍ നിയോഗിച്ച ഫിനാൻസ് ഓഫീസർ കഴിഞ്ഞ കൊല്ലം ജൂൺ മുതൽ ഇക്കൊല്ലം ജൂൺ വരെയുള്ളഎല്ലാ ദിവസത്തെയും കണക്കു പരിശോധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!