വിദ്യാര്‍ത്ഥി സംഘര്‍ഷത്തിൽ അടച്ച ഗവ. ലോ കോളേജില്‍ രാത്രിയില്‍ ഡി ജെ പാർട്ടി, അനുമതി നല്‍കിയത് പ്രിൻസിപ്പൽ 

By Web Team  |  First Published Dec 13, 2024, 12:02 PM IST

പരിപാടിക്ക് അനുമതി നല്‍കരുതെന്ന പോലീസ് നിര്‍ദേശം അവഗണിച്ചാണ് പ്രിന്‍സിപ്പലിന്‍റെ നടപടി. 


കോഴിക്കോട് : വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച കോഴിക്കോട് ഗവ. ലോ കോളേജില്‍ രാത്രിയില്‍ ഡി ജെ പരിപാടിക്ക് അനുമതി നല്‍കി പ്രിന്‍സിപ്പല്‍. പരിപാടിക്ക് അനുമതി നല്‍കരുതെന്ന പോലീസ് നിര്‍ദേശം അവഗണിച്ചാണ് പ്രിന്‍സിപ്പലിന്‍റെ നടപടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു പോലീസ് നിര്‍ദേശം. പ്രിന്‍സിപ്പലിന്‍റെ അനുമതി കിട്ടിയതിനെത്തുടര്‍ന്ന് യൂണിയന്‍ ഇന്നലെ രാത്രി പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പലിന്‍റെ നടപടിയില്‍ പ്രതിഷേധവുമായി കെ എസ് യു പരിപാടി കഴിഞ്ഞ ശേഷമാണ് കോളേജ് അടച്ചിടാനുളള ഉത്തരവ് ഇറങ്ങിയതെന്ന് കോളേജ് യൂണിയന്‍. ഇന്നലെ കെ എസ് യു എസ്എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജില്‍ ഏറ്റുമുട്ടിയിരുന്നു.

ഡോ. വന്ദന കൊലക്കേസ്: സന്ദീപിന് ജാമ്യമില്ല, എയിംസിൽ മാനസിക നില പരിശോധിക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി 

Latest Videos

 

undefined

 


 

click me!