തേങ്ങയും റബ്ബറും ചതിച്ചപ്പോള്‍ കര്‍ഷകന് താങ്ങായി കൊക്കോ, വില സര്‍വകാല റെക്കോര്‍ഡില്‍

By Web Team  |  First Published Feb 14, 2024, 10:08 AM IST

1980 കളിലാണ് ഇടുക്കിയിലെ ഹൈറേഞ്ചിൽ കൊക്കോ കൃഷി വ്യാപകമായത്. ചോക്ലേറ്റ് ഉൾപ്പെടെയുള്ള വിഭവങ്ങളിൽ ഇടം പിടിച്ചതോടെ നല്ല വിലയും കിട്ടിയിരുന്നു. ഇറക്കുമതി കൂടിയതോടെ വിലയിടിഞ്ഞു. ഭൂരിഭാഗം പേരും കൊക്കോ കൂട്ടത്തോടെ വെട്ടി മാറ്റി മറ്റു കൃഷികൾ തുടങ്ങി.


ഇടുക്കി: കർഷകർക്ക് പ്രതീക്ഷയേകി കൊക്കോയുടെ വില സർവ്വകാല റെക്കോഡിലെത്തി. ഉണങ്ങിയ കൊക്കോ കുരുവിന് കിലോയ്ക്ക് 400 രൂപക്ക് മുകളിലാണിപ്പോൾ വില. ഉൽപ്പാദനവും ഇറക്കുമതിയും ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണം.

1980 കളിലാണ് ഇടുക്കിയിലെ ഹൈറേഞ്ചിൽ കൊക്കോ കൃഷി വ്യാപകമായത്. ചോക്ലേറ്റ് ഉൾപ്പെടെയുള്ള വിഭവങ്ങളിൽ ഇടം പിടിച്ചതോടെ നല്ല വിലയും കിട്ടിയിരുന്നു. ഇറക്കുമതി കൂടിയതോടെ വിലയിടിഞ്ഞു. ഭൂരിഭാഗം പേരും കൊക്കോ കൂട്ടത്തോടെ വെട്ടി മാറ്റി മറ്റു കൃഷികൾ തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണിപ്പോൾ കർഷകർക്ക് നല്ല വില കിട്ടുന്നത്. ഒരി കിലോ പച്ചക്കുരുവിനു 150 രൂപ വരെ വിലയുണ്ട്.

Latest Videos

undefined

കാലാവസ്ഥ അനുകൂലമാണെങ്കിൽ വർഷത്തിൽ മൂന്നു തവണ വരെ കൊക്കോ വിളവെടുപ്പ് നടത്താം. മൂന്നു കിലോ പച്ചക്കുരു ഉണങ്ങിയാൽ ഒരു കിലോ ഉണങ്ങിയത് കിട്ടും. കുറഞ്ഞ പരിപാലന ചെലവാണ് പ്രധാന ആകർഷണം. ഭേദപ്പെട്ട വിലകിട്ടാൻ തുടങ്ങിയതോടെ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ തനി വിളയായും ഇടവിളയായും കർഷകർ വ്യാപകമായി കൊക്കോ ചെടികൾ നടാനും തുടങ്ങി. മികച്ച വിളവ് നൽകുന്ന ഹൈബ്രിഡ് തൈകളാണ് ഇപ്പോൾ നടുന്നത്. ഹൈബ്രിഡ് കൊക്കോ ചെടികൾ ശിഖരങ്ങളായി പന്തലിക്കും. പുറം തോടിനു കനം കുറവായതിനാൽ ഉള്ളിൽ നിറയെ പരിപ്പും കാണും. അഴുകൽ രോഗവും മഞ്ഞളിപ്പും കൃഷിക്കു ഭീഷണി ഉയർത്തുന്നുണ്ട്. എലി, അണ്ണാൻ, മരപ്പട്ടി തുടങ്ങിയവ കായകൾ തിന്നു നശിപ്പിക്കുന്നതും വ്യാപകമാണ്. ഉൽപ്പാദനം കുറഞ്ഞതിനാൽ വരും വർഷങ്ങളിലും ഉയർന്ന വില കിട്ടുമെന്നാണു വിപണിയിൽ നിന്നുള്ള സൂചന.

പാലയൂര്‍ പള്ളിക്കെതിരായ സംഘപരിവാര്‍ നേതാവിന്റെ പ്രസ്താവന: സുരേഷ്‌ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ്

https://www.youtube.com/watch?v=Ko18SgceYX8

click me!