ഓടിക്കൊണ്ടിരുന്ന സിഎൻജി ഒട്ടോറിക്ഷയിൽ നിന്ന് തീയും പുകയും, പിന്നാലെ നിന്ന് കത്തി; സംഭവം തൃശൂരിൽ

By Web Desk  |  First Published Jan 3, 2025, 2:42 PM IST

ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. 


തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന  ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. സിഎൻജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്.  സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി രക്ഷപ്പെട്ടു. വാഹനത്തിൽ യാത്രക്കാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓട്ടോയുടെ സിഎൻജി ടാങ്കിന് തീപിടിച്ചിരുന്നില്ല. അതിനാൽ വലിയ പൊട്ടിത്തെറി ഒഴിവായി.

Latest Videos

Read More : കാർ എത്തിയത് അമിത വേഗതയിൽ, സബീന മരിച്ചത് സ്പോട്ടിൽ; മടവൂരിൽ അമ്മയേയും മകളെയും ഇടിച്ചിട്ട കാറിന് ഇൻഷുറൻസും ഇല്ല

click me!