നി൪മാണ തൊഴിലാളികളായ യുപി സ്വദേശികൾ താമസിക്കുന്നത് അങ്ങാടിയോട് ചേ൪ന്ന കെട്ടിടത്തിലാണ് വൈകീട്ട് മൂന്നു മണിയോടെ ബഹളം കേട്ട് നാട്ടുകാരെത്തിയത്. കെട്ടിടത്തിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ അങ്ങാടിയിലേക്ക് ഓടി വന്നു. പിന്നാലെ പ്രതിയും.
പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലെ ഏറ്റുമുട്ടലിൽ മൂന്നു പേ൪ക്ക് വെട്ടേറ്റു. ഉത്ത൪പ്രദേശ് സ്വദേശികളായ സുധീൻ, വിശാൽ, സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിനു ശേഷം പ്രതിയും യു.പി സ്വദേശിയുമായ നീരജ് പൊലീസിൽ കീഴടങ്ങി.
നി൪മാണ തൊഴിലാളികളായ യുപി സ്വദേശികൾ താമസിക്കുന്നത് അങ്ങാടിയോട് ചേ൪ന്ന കെട്ടിടത്തിലാണ് വൈകീട്ട് മൂന്നു മണിയോടെ ബഹളം കേട്ട് നാട്ടുകാരെത്തിയത്. കെട്ടിടത്തിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ അങ്ങാടിയിലേക്ക് ഓടി വന്നു. പിന്നാലെ പ്രതിയും. ഇരുവിഭാഗവും തമ്മിൽ സംഘ൪ഷമായി. ഇതിനിടയിൽ പ്രതി കയ്യിലുണ്ടായിരുന്ന വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. മണിക്കൂറുകളോളം തൊഴിലാളികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടപെടാനെത്തിയ നാട്ടുകാ൪ക്കു നേരെയും പ്രതി വടിവാൾ വീശി.
undefined
തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥക്ക് അയവ് വരുത്തിയത്. പ്രതി പൊലീസിൽ കീഴടങ്ങുകയും ചെയ്തു. തലക്കും ഷോൾഡറിലുമായാണ് മൂന്ന് പേർക്കും വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.