കല്ലടി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി; ഒരു വിദ്യാർത്ഥി കസ്റ്റഡിയിൽ, 18 പേർക്ക് സസ്പെൻഷൻ

By Web Team  |  First Published Nov 29, 2023, 7:32 PM IST

കോളജ് അച്ചടക്ക സമിതി നടത്തിയ  അന്വേഷണത്തില്‍ 18 രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായി.


പാലക്കാട്:  മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികളാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിന് പിന്നാലലെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 
കോളജ് അച്ചടക്ക സമിതി നടത്തിയ  അന്വേഷണത്തില്‍ 18 രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈസ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ ആറംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. അടിയന്തര പിടിഎ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ പരാതി പൊലിസീന് കൈമാറുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More : ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ, ചെറിയ പൊതികളാക്കി വിദ്യാർത്ഥികൾക്ക് വിൽപ്പന; സ്കെച്ചിട്ടു, പിന്നാലെ പൊക്കി

Latest Videos

click me!