ന്യൂ ഇയർ തലേന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

By Web Desk  |  First Published Jan 5, 2025, 12:08 PM IST

കഴിഞ്ഞ മാസം 31 ന്  വൈകിട്ട് കാഞ്ഞിരമറ്റത്ത് വെച്ച് ഹനീഫയുടെ വാഹനം ഷിബു എന്നയാളുടെ വാഹനത്തിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.


കൊച്ചി: വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ന്യൂ ഇയർ തലേന്ന് എറണാകുളം കാഞ്ഞിരമറ്റത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ മാസം 31 ന്  വൈകിട്ട് കാഞ്ഞിരമറ്റത്ത് വെച്ച് ഹനീഫയുടെ വാഹനം ഷിബു എന്നയാളുടെ വാഹനത്തിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ഹനീഫക്ക് മർദ്ദനമേറ്റത്. ഷിബുവിന്‍റെ അടിയേറ്റ്  ആരോഗ്യ നില മോശമായിഹനീഫ കുഴഞ്ഞ് വീണു. ഷിബു തന്നെയാണ് ഒടുവിൽ ഹനീഫയെ ആശുപത്രിയിൽ ആക്കിയത്. 
 
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹനീഫ ഇന്ന് വെളുപ്പിന് മരിക്കുന്നത്. നിലവിൽ ദേഹോപദ്രവം ചെയ്തതിനു മുളന്തുരുത്തി പൊലീസ് ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതകം എന്നു ഉറപ്പിക്കാൻ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വരണമെന്നും, റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Latest Videos

Read More : ഷൊർണൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വയോധികന്‍റെ മൃതദേഹം; സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റ്

tags
click me!