സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ആണ് തിരുപനയന്നൂർ കാവ് ദേവി ക്ഷേത്രത്തിലേക്ക് ക്രിസ്മസ് സന്ദേശവുമായി കരോൾ സംഘം എത്തിയത്.
കുട്ടനാട്: ക്ഷേത്രാങ്കണത്തിലേക്ക് ക്രിസ്തുമസ് സന്ദേശവുമായി എത്തിയ സംഘത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച് ക്ഷേത്ര ഭാരവാഹികൾ. സ്നേഹ സൗഹൃദഹങ്ങളുടെ കൂടിച്ചേരലുകൾ നടന്നത് അങ്ങ് കുട്ടനാട്ടിലാണ്. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ആണ് തിരുപനയന്നൂർ കാവ് ദേവി ക്ഷേത്രത്തിലേക്ക് ക്രിസ്മസ് സന്ദേശവുമായി കരോൾ സംഘം എത്തിയത്.
ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, ക്ഷേത്ര സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. ക്രിസ്തുമസ് പാപ്പായോടൊപ്പം ഡോ. ജോൺസൺ വി. ഇടിക്കുള, പി ഡി സുരേഷ്, രജീഷ് കുമാർ, സാം മാത്യൂ, ഹരികുമാർ ടി എൻ, പി ആർ സന്തോഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.
തുടർന്ന് ക്ഷേത്രതന്ത്രി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു.തുടർന്ന് ഗിരിജ അന്തർജനം, ഭരദ്വാജ് ആനന്ദ്, അശ്വതി അജികുമാർ എന്നിവർ ചേർന്ന് പായസം വിളമ്പി. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയ്ക്ക് ക്രിസ്മസ് സമ്മാനമായി ഡോ.ജോൺസൺ വി. ഇടിക്കുള വിശുദ്ധ വേദപുസ്തകം സമ്മാനിച്ചു. ക്ഷേത്രാങ്കണത്തിൽ ആദ്യമായിട്ടാണ് ഇപ്രകാരം ഒരു സംഗമം നടന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്തുമസ് വിരുന്ന്; ക്രൈസ്തവ സഭകളിലെ പ്രമുഖരുള്‍പ്പെടെ പങ്കെടുക്കും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം