കൊടും മഴയത്ത് 1500 കുട്ടികൾ പങ്കെടുത്ത ശിശു ദിനറാലി; പ്രതിഷേധവുമായി രക്ഷിതാക്കൾ, വിവാദം

By Web Team  |  First Published Nov 14, 2024, 6:17 PM IST

1500 ഓളം കുട്ടികളാണ് റാലിയുടെ ഭാഗമായി പങ്കെടുത്തത്. നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്. 


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊടും മഴയത്ത് ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തിൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി. മഴ കനത്തിട്ടും റാലി നിർത്തി വയ്ക്കാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ കുട്ടികൾ മഴ നനയേണ്ടതായി വന്നു. 1500 ഓളം കുട്ടികളാണ് റാലിയുടെ ഭാഗമായി പങ്കെടുത്തത്. നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്. കനത്ത മഴ പെയ്തിട്ടും റാലി നിർത്തിവയ്ക്കാത്തതിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ രം​ഗത്തെത്തി. 

വയനാട് ദുരന്തം: കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് എൽഡിഎഫ് കൺവീനർ; 'പ്രഖ്യാപനമല്ലാതെ ഒരു സഹായവും കിട്ടിയില്ല'

Latest Videos

 

 

click me!