കുടുംബത്തോടൊപ്പം ആഢ്യൻപാറയിലെത്തിയ നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ് 

By Web Team  |  First Published Dec 26, 2024, 3:00 PM IST

അവധി ദിനത്തിൽ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പം എത്തിയ കുട്ടിയാണ് വെള്ളച്ചാട്ടത്തിൽ വീണത്. 


മലപ്പുറം: നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട നാല് വയസുകാരനെ ടൂറിസം വകുപ്പിൻ്റെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി എത്തിയത്. ചെറിയ കുട്ടി വെള്ളത്തിൽ വീണപ്പോൾ തന്നെ ലൈഫ് ഗാർഡിന്റെ ശ്രദ്ധയിൽപെട്ടതിനാൽ ഉടനെ രക്ഷിക്കാനായി. ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാർഡ് സുഹൈൽ മഠത്തിൽ ആണ് രക്ഷകനായത്. കുട്ടിയുടെ കുടുംബവും മറ്റ് വിനോദ സഞ്ചാരികളും ലൈഫ് ഗാർഡുമാരെ അഭിനന്ദിച്ചു.

READ MORE:  ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, വേണ്ടി വന്നത് 48 തുന്നലുകൾ; പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

Latest Videos

click me!