ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ നെൽ വിത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട് ചെറുവയൽ രാമന്‍ സംസാരിച്ചിട്ടുണ്ട്.
കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 12-ാമത് 'രൈക്വ ഋഷി' പുരസ്‌കാരം പരമ്പരാഗത നെൽ വിത്ത് സംരക്ഷനും ആദിവാസി വിഭാഗത്തിൽ നിന്നുള്ള കർഷകനുമായ മാനന്തവാടി സ്വദേശി ചെറുവയൽ രാമന്. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ നെൽ വിത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട് ചെറുവയൽ രാമന്‍ സംസാരിച്ചിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ അവാർഡിനും അർഹനായിട്ടുണ്ട്.
ദീപാവലി ദിനമായ 2022 ഒക്ടോബർ 24ന് വൈകീട്ട് മൂന്ന് മണിക്ക് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ. ഗിരീഷ് കുമാർ പുരസ്‌കാരം സമ്മാനിക്കും. ആർട്ടിസ്റ്റ് മദനൻ രൂപകല്പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെട്ടതാണ് പുരസ്‌കാരം.
ഇന്ത്യൻ റെയ്കി അസോസിയേഷന്റെ സ്ഥാപകനും കേരളത്തിലെ രാഷ്ട്രീയസാംസ്‌കാരിക നഭോമണ്ഡലങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സി.എം.കൃഷ്ണനുണ്ണിയുടെ എട്ടാം അനുസ്മരണ പ്രഭാഷണം ജന്മഭൂമി ന്യൂസ് എഡിറ്റർ എം. ബാലകൃഷ്ണൻ നടത്തും. ചടങ്ങിൽ ഗവേഷകനും വണ്ടൂർ ഗവ. വി.എം.സി. സ്‌കൂളിലെ സംസ്‌കൃതാദ്ധ്യാപകനുമായ ഡോ. ജി. സുദേവ് കൃഷ്ണ ശർമ്മനെ ആദരിക്കും.
Read More : 'കന്യാസ്ത്രീ വേഷത്തിൽ പെൺകുട്ടികൾ പഠിക്കുന്നില്ലേ, ആരും കേസിന് പോയിട്ടില്ല'; ഹിജാബ് വിവാദത്തില്‍ കെടി ജലീല്‍