ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണെങ്കിലും ബസ് പെട്ടെന്ന് നിർത്തിയതിനാൽ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
കോഴിക്കോട് : മാവൂർ ബസ് സ്റ്റാന്റിൽ യുവതിയെ സ്വകാര്യ ബസ് തട്ടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മറ്റൊരു ബസിൽ കയറാൻ സ്റ്റാൻഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെയാണ് വളഞ്ഞെത്തിയ സ്വകാര്യ ബസ് തട്ടിയത്. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണെങ്കിലും ബസ് പെട്ടെന്ന് നിർത്തിയതിനാൽ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ദൃശ്യങ്ങളിൽ ആദ്യം ഒരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങിപ്പോകുന്നത് കാണാം. ഇതിന് ശേഷമാണ് അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് വളഞ്ഞെത്തുന്നത്. ഈ സമയം സ്റ്റാന്റിലൂടെ പോകുകയായിരുന്ന പെൺകുട്ടി, ബസ് വരുന്നത് കണ്ടിരുന്നില്ല. വളഞ്ഞെത്തിയ ബസ് യുവതിയെ തട്ടിയ ഉടനെ തന്നെ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.
വീട്ടമ്മയുടെ പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്, ഉത്തരവ് ഹൈക്കോടതി റദ്ദാക്കി