വണ്ടിയിൽ മദ്യക്കുപ്പിയും ഗ്ലാസും; മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവിങ്, കരുപ്പടന്നയിലെ അപകടം, സിസിടിവി ദൃശ്യങ്ങൾ

By Web Team  |  First Published Jan 25, 2023, 6:28 PM IST

കരുപ്പടന്നായിൽ മദ്യലഹരിയിൽ പിക്കപ്പ് വാൻ ഡ്രൈവർ അപകടമുണ്ടാക്കിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പിക്കപ്പ് വാനിടിച്ച് മൂന്നു വയസുകാരൻ ഉൾപ്പെടെ അഞ്ചു പേർക്ക് ഇന്നലെ പരിക്കേറ്റിരുന്നു


തൃശ്ശൂർ: കരുപ്പടന്നായിൽ മദ്യലഹരിയിൽ പിക്കപ്പ് വാൻ ഡ്രൈവർ അപകടമുണ്ടാക്കിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പിക്കപ്പ് വാനിടിച്ച് മൂന്നു വയസുകാരൻ ഉൾപ്പെടെ അഞ്ചു പേർക്ക് ഇന്നലെ പരിക്കേറ്റിരുന്നു. മൂന്ന് സ്കൂട്ടർ യാത്രക്കാരേയും കാൽനട യാത്രക്കാരേയുമാണ് നിയന്ത്രണം തെറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. യുവാവിനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. പിക്കപ്പ് വാനിൽ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും നാട്ടുകാർ കണ്ടെടുത്ത് പൊലീസിനെ ഏൽപിച്ചിട്ടുണ്ട്.

Latest Videos

Read more:  സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ യുവാവിന്റെ മരണം: തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കുടുംബം

അതേസമയം, കല്‍പ്പറ്റ നഗരത്തില്‍ കഴിഞ്ഞദിവസം കാല്‍നടയാത്രികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയയാളെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് സ്‌കൂട്ടര്‍ ഓടിട്ട പാലക്കാട് സ്വദേശി അജീഷിനെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അര്‍ധരാത്രിയിൽ കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ജനമൈത്രി ജംങ്ഷന് സമീപമായിരുന്നു അപകടം. കല്‍പ്പറ്റ ഓണിവയല്‍ പുഷ്പിത വീട്ടില്‍ ജിജിമോന്‍ (പാപ്പന്‍-43) ആണ് അപകടത്തില്‍ മരിച്ചത്. ജിജിമോനെ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിയുകയും അജീഷിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇയാള്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്ന് ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു. അജീഷ് മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സുന്ദരന്റെയും പരേതയായ പുഷ്പയുടെയും മകനാണ് മരിച്ച ജിജിമോന്‍. മീനയാണ് ഭാര്യ. മക്കള്‍: ജിതിന്‍ കൃഷ്ണ, ദേവിക.

നഗരത്തില്‍ പലയിടത്തും തെരുവ് വിളക്കുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ആരോപണം. ബൈപ്പാസ് റോഡില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തത് കൂടി അപകടകാരണമായിട്ടുണ്ടാകാം എന്നാണ് നിഗമനം. ദേശീയപാത കടന്നുപോകുന്ന നഗരമധ്യത്തില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിറയെ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബൈപ്പാസില്‍ ആവശ്യത്തിന് ലൈറ്റ് ഇല്ലെന്നാണ് ആരോപണം.

click me!