എയർപോർട്ടിൽ വന്നിറങ്ങിയതും പൊലീസ് പൊക്കി; ഓൺലൈൻ ജോലിക്കായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയ കേസിൽ അറസ്റ്റ്

By Web Desk  |  First Published Jan 7, 2025, 6:54 AM IST

പണം കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയോ ലാഭമോ കിട്ടാതെ വന്നപ്പോഴാണ് പരാതിയായത്. അപ്പോഴേക്കും പ്രതി മുങ്ങിയിരുന്നു.


തൃശൂര്‍: ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിവേരിമുക്കിലെ പീടിക സദേശി റഫ്‌നാസ് (25) നെയാണ് കൊടുങ്ങല്ലൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ കാട്ടാകുളം സ്വദേശി രാഹുലില്‍നിന്ന് ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ഇയാൾ ഏഴ് ലക്ഷം രൂപ തട്ടിയെടുത്തത്.

രാഹുലും, രാഹുലിന്റെ ഭാര്യയും ഏഴ് ലക്ഷത്തോളം രൂപ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പണം കൊടുത്തിട്ടും  ജോലിയോ ലാഭമോ ലഭിക്കാതായതോടെ രാഹുല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം പിന്‍വലിച്ച പ്രതി സ്വര്‍ണവും മറ്റും വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞു. വിദേശത്തു നിന്ന് കഴിഞ്ഞ ദിവസം കരിപ്പൂൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!