ശരിയാക്കാൻ നൽകിയ ഫോണ്‍, ഭർത്താവിന്‍റെ സന്ദേശങ്ങൾ ചോർത്തി ഭാര്യക്ക് കൈമാറി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്

യുവാവ് എസ്പിക്ക് നൽകിയ പരാതിയിലാണ് ഐടി വകുപ്പ് ചുമത്തി കേസെടുത്തത്

Case against mobile technician who leaked messages between husband and girlfriend to wife

പത്തനംതിട്ട: ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദാണ് ശരിയാക്കാൻ കൊടുത്ത ഫോണിലെ കാൾ റെക്കോർഡും ഫോട്ടോകളും ചോർത്തിയത്.

ഭർത്താവ് എസ്പിക്ക് നൽകിയ പരാതിയിലാണ് ഐടി വകുപ്പ് ചുമത്തി കേസെടുത്തത്. ഭർത്താവിൻ്റെ പെൺ സുഹൃത്തും നവീനെതിരെ മറ്റൊരു പരാതി നൽകി. നടുറോഡിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. അതിലും പൊലീസ് കേസ് എടുത്തു. എന്നാൽ രണ്ടാമത്തെ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് തണ്ണിത്തോട് പൊലീസ് പറയുന്നത്.

Latest Videos

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ബന്ധുവായ 68കാരൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!