ബീഫിൽ എലിവിഷം ചേര്‍ത്തെന്ന് പറഞ്ഞു, തമാശയെന്ന് കരുതി കഴിച്ചു, വടകരയിൽ യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ കേസ്

By Web Desk  |  First Published Jan 10, 2025, 8:50 AM IST

തിങ്കളാഴ്ച രാത്രിയോടെ മഹേഷും സുഹൃത്തും കുറിഞ്ഞാലിയോട് സ്വദേശിയുമായ നിധീഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ആ സമയത്ത് മഹേഷ് കൊണ്ടു വന്ന ബീഫ് വിഭവം നിധീഷ് കഴിക്കുകയും ചെയ്തു. 


കോഴിക്കോട്: എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. വടകര വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെ മഹേഷും സുഹൃത്തും കുറിഞ്ഞാലിയോട് സ്വദേശിയുമായ നിധീഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ആ സമയത്ത് മഹേഷ് കൊണ്ടു വന്ന ബീഫ് വിഭവം നിധീഷ് കഴിക്കുകയും ചെയ്തു. 

താന്‍ ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞെങ്കിലും തമാശയാകുമെന്ന് കരുതി നിധീഷ് ബീഫ് കഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിധീഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിധീഷിന്റെ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest Videos

'ഭാരം അരകിലോ, വില ലക്ഷങ്ങൾ'; സ്വർണക്കട്ടി എന്ന പേരിൽ മലപ്പുറത്തെ വ്യാപാരിയിൽ നിന്ന് പണം തട്ടി, അസം സ്വദേശികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!