മലപ്പുറത്ത് ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ കട്ടര്‍ ശരീരത്തില്‍ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം

ഫർണീച്ചർ നിർമ്മാണത്തിനിടെ കട്ടർ  യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നു. 

carpenter dies after cutter accident in Malappuram

മലപ്പുറം: ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം ആതവനാട്ടിലാണ് അപകടം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി (22) ആണ് മരിച്ചത്. ഫർണീച്ചർ നിർമ്മാണത്തിനിടെ കട്ടർ  യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നു. വ്യഴാഴ്ച രാത്രി എട്ടുമണിയോടെയാണ് നാടിനെ നടക്കിയ അപകടമുണ്ടായത്. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിന്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.

Asianet News Live

Latest Videos

vuukle one pixel image
click me!
vuukle one pixel image vuukle one pixel image