നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു: യാത്രിക അത്ഭുതകരമായി രക്ഷപ്പെട്ടു

By Web Team  |  First Published Nov 13, 2018, 5:46 PM IST

നിയന്ത്രണംവിട്ട കാര്‍ കോട്ടാതോട്ടിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന മധ്യവയസ്‌ക അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശിനി പ്രസന്ന(52) ആണ് അപകടത്തില്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. 


മാവേലിക്കര: നിയന്ത്രണംവിട്ട കാര്‍ കോട്ടാതോട്ടിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന മധ്യവയസ്‌ക അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശിനി പ്രസന്ന(52) ആണ് അപകടത്തില്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ10.45 ഓടെ മാവേലിക്കരയ്ക്കടുത്ത് മിച്ചല്‍ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം. 

സമീപത്തെ എല്‍.ഐ.സി ഓഫീസിലേക്ക് എത്തിയ ഇവര്‍ വാഹനം പാര്‍ക്ക് ചെയ്യാനായി തിരിക്കുന്ന സമയം വാഹനം നിന്ത്രണം വിട്ട്  രണ്ടാള്‍ താഴ്ചയുള്ള കോട്ടത്തോട്ടിലേക്ക് മറിയുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാറില്‍ നിന്നും ഇവരെ രക്ഷിച്ചു. പ്രസന്നയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകള്‍ നല്‍കി.

Latest Videos

click me!