റോഡിൽ നിന്ന് തെന്നിമാറിയാണ് കാർ കനാലിലേക്ക് പതിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്
തിരുവനന്തപുരം: നെയ്യാർ കനാലിൽ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചു വയസുകാരി ഉള്‍പ്പെടെയുള്ളവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ജയേഷും ഭാര്യയും അഞ്ചു വയസ്സുകാരിയായ മകളുമാണ് കാറിലുണ്ടായിരുന്നത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. നെയ്യാറ്റികര പുന്നക്കാടിന് സമീപമായിരുന്നു അപകടം. റോഡിൽ നിന്ന് തെന്നിമാറിയാണ് കാർ കനാലിലേക്ക് പതിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ തലക്ക് പരിക്കേറ്റ ജയേഷ് ചികിത്സയിലാണ്.