പൊൻകുന്നത്ത് ബസ്സും ബൈക്കും കൂടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസ് അമിത വേ​ഗതയിലായിരുന്നെന്ന് കുടുംബം

By Web Team  |  First Published Sep 10, 2024, 11:33 PM IST

പൊൻകുന്നം സ്വദേശി അമീർ(24) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. 


കോട്ടയം: പൊൻകുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൊൻകുന്നം സ്വദേശി അമീർ(24) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. 

പൊൻകുന്നം പഴയ ചന്ത റോഡിൽ നിന്നും അമീർ ബൈക്കുമായി ദേശീയപാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ അമീറിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സിന്റെ അമിത വേഗത കാരണമാണ്  അപകടം സംഭവിച്ചതെന്ന് അമീറിന്റെ ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. എന്നാൽ അന്വേഷണത്തിനു ശേഷമേ ഇത് സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Latest Videos

undefined

'നീതിപൂർവ്വമായി പ്രവർത്തിക്കണം'; കെഎംസിടി മെഡിക്കൽ കോളേജ് കേസിൽ ദേശീയ മെഡിക്കൽ കമ്മീഷന് 10 ലക്ഷം പിഴ

https://www.youtube.com/watch?v=Ko18SgceYX8


 

click me!