അതിരപ്പിള്ളിയിൽ കെട്ടഴിച്ച പോത്തിനെ നടുറോഡിൽ കണ്ട് പെട്ടെന്ന് ബ്രേക്കിട്ട കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ചാലക്കുടി-മലക്കപ്പാറ പാതയിൽ വൈറ്റിലപ്പാറയ്ക്കടുത്താണ് സംഭവം
തൃശൂര്‍: അതിരപ്പിള്ളിയിൽ കെട്ടഴിച്ച പോത്തിനെ നടുറോഡിൽ കണ്ട് പെട്ടെന്ന് ബ്രേക്കിട്ട കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ചാലക്കുടി-മലക്കപ്പാറ പാതയിൽ വൈറ്റിലപ്പാറയ്ക്കടുത്താണ് സംഭവം. വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളുടെ കാറുകളാണ് അപകടത്തിൽപ്പെട്ടത്. കാറുകള്‍ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാര്‍ക്ക് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോത്തിനെ ഇടിക്കാതിരിക്കാൻ കാറുകള്‍ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. തുടര്‍ന്നാണ് കാറുകള്‍ കൂട്ടിയിടിച്ചത്.
എണ്ണപ്പന തോട്ടത്തിൽ മേയാൻ അഴിച്ചു വിട്ട പോത്തുകളാണ് നിരത്തിലെത്തി വാഹനാപകടത്തിന് കാരണമായത്. തോട്ടത്തിൽ മേയാൻ വിടുന്ന പോത്തുകള്‍ റോഡിലിറങ്ങി അപകടഭീതി ഉയര്‍ത്തുന്ന് പതിവാണെന്ന് യാത്രക്കാര്‍ പറഞ്ഞു. വളവുകളുള്ള വീതി കുറഞ്ഞതുമായ റോഡിൽ ഇത്തരത്തിൽ പോത്തുകള്‍ വിഹരിക്കുന്നത് ബൈക്ക് യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ അപകടഭീഷണി ഉയര്‍ത്തുന്നതാണ്.
undefined