വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല.
കോട്ടയം: കോട്ടയത്ത് ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ ഭിത്തി പൊളിഞ്ഞു വീണ് അപകടമുണ്ടായി. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ ഭീത്തിയിൽ ബസ് ഉരഞ്ഞതിനെ തുടർന്ന് ഭിത്തിയുടെ മുകൾ ഭാഗം മുതൽ തകർന്നു വീഴുകയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല.
നിറയെ യാത്രക്കാർ, ആലപ്പുഴയിൽ ബസിനകത്ത് നിമിഷനേരത്തിൽ വൻ പുക! നിലവിളിച്ച് യാത്രക്കാര്‍, ഒടുവിൽ രക്ഷ
undefined
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
അതേസമയം ആലപ്പുഴ നിന്നുള്ള നിന്നുള്ള മറ്റൊരു വാർത്ത ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി എന്നതാണ്. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെ ആലപ്പുഴ ചാരുംമൂട് ടൗണിൽ വച്ചായിരുന്നു സംഭവം. ഭരണിക്കാവ് - പന്തളം റൂട്ടിലോടുന്ന കളീയ്ക്കൽ ബസിന്റെ എൻജിൻ ഭാഗത്തു നിന്നുമാണ് പുക ഉയർന്നത്. സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിറയെ യാത്രക്കാരുമായി വന്ന ബസ് ടൗണിലേക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് എൻജിൻ ഭാഗത്തു നിന്നും പുക ഉയർന്നത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. നിലവിളിയും ഉയർന്നതോടെ ഡ്രൈവർ പെട്ടെന്നുതന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ ഇറക്കി. ബസ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയതോടെ പരിഭ്രാന്തിയൊഴിഞ്ഞു. യാത്രക്കാർ പിന്നീട് മറ്റ് ബസുകളിലാണ് യാത്ര തുടർന്നത്. മലപ്പുറത്താകട്ടെ കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് സ്കൂള്‍ വിദ്യാർഥിനികൾക്ക് പരിക്കേറ്റിരുന്നു. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ ഹിബ (14), വെന്നിയൂർ മാട്ടിൽ സ്വദേശി കളത്തിങ്ങൽ ഹബീബിന്റെ മകൾ ഫിഫ്‌ന (14), കാച്ചടി സ്വദേശി കല്ലുങ്ങൽ തൊടി അഷ്‌റഫിന്റെ മകൾ ഫാത്തിമ ജുമാന (13), കരുബിൽ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകൾ അനന്യ (14) എന്നിവർക്കാണ് പരിക്കേറ്റത്.