ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു; ഇലക്ട്രീഷ്യൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

By Web Team  |  First Published Dec 26, 2024, 9:51 PM IST

സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകവേ നിയന്ത്രണം വിട്ട് ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു


മണ്ണഞ്ചേരി: തീരദേശ റോഡിൽ കാട്ടൂർ പമ്പിന് സമീപം നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ ആറാട്ടുകുളങ്ങര ജോസഫിന്‍റെ മകൻ അലോഷ്യസ് (ഷൈബിൻ-27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിലാണ്. ബുള്ളറ്റിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന സുഹൃത്ത് ജിത്തു എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ക്രിസ്മസ് നാളിൽ രാത്രിയായിരുന്നു അപകടം. ഓമനപ്പുഴയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകവേ നിയന്ത്രണം വിട്ട് ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രീഷ്യനാണ് അലോഷ്യസ്. അമ്മ: ഷൈനി. സഹോദരി: അലീന.

Latest Videos

undefined

ഉഗ്രവിഷമുള്ള പാമ്പുകൾ നിറഞ്ഞ കാട്ടിൽ കുഞ്ഞിന് ജന്മം നൽകി, പേര് സുനാമി; പേടിച്ചരണ്ട 4 ദിനങ്ങളെ കുറിച്ച് അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!