ചാവക്കാട് കടപ്പുറത്ത് കടൽക്ഷോഭത്തിൽ കെട്ടിടം തകർന്നു വീണു; കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധം

By Web Team  |  First Published Jun 23, 2024, 2:36 PM IST

പിഡബ്ല്യുഡി റോഡും കടലും തമ്മിലുള്ള ദൂരം നിലവിൽ 10 മീറ്റർ മാത്രമാണ്.


തൃശൂർ: ചാവക്കാട് കടപ്പുറത്ത് കടൽക്ഷോഭത്തിൽ കെട്ടിടം തകർന്നു വീണു. കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

അഞ്ചങ്ങാടി വളവിൽ ഹസ്സന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. കടൽ കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു. പിഡബ്ല്യുഡി റോഡും കടലും തമ്മിലുള്ള ദൂരം നിലവിൽ 10 മീറ്റർ മാത്രമാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. 

Latest Videos

undefined

ഭാരതപ്പുഴയിൽ വീണ്ടും പോത്ത് ചത്തുപൊങ്ങി; ജഡം കണ്ടത് വെള്ളയാങ്കല്ല് തടയണയിൽ

click me!