അഴീക്കലില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തൊഴിലാളിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്

By Web Team  |  First Published Dec 3, 2024, 11:37 AM IST

 കണ്ണൂർ അഴീക്കലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. 


കണ്ണൂർ: കണ്ണൂർ അഴീക്കലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം തലയിൽ കല്ലുവീണ നിലയിലാണ് മൃതദേഹമുള്ളത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായിരിക്കുന്നത്. അഴീക്കൽ ബോട്ടുപാലത്തിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണ്. എന്നാൽ പേരോ മറ്റ് വിവരങ്ങളോ അറിയാൻ സാധിച്ചിട്ടില്ല. പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Latest Videos

click me!