പകൽക്കുറി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ഇത്തിക്കരയാറ്റിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ.
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ പകൽക്കുറി പുഴയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ധർമ്മരാജൻ, രാമചന്ദ്രൻ എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ പുഴയിൽ കുളിക്കാനിറങ്ങി കാണാതായത്. കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 500 മീറ്റർ മാറി ഇന്ന് രാവിലെ 7. 30 കൂടിയാണ് ധർമ്മരാജന്റെ മൃതദേഹവും സ്ഥലത്ത് നിന്നും 150 മീറ്റർ മാറിയാണ് രാമചന്ദ്രൻ മൃതദേഹവും കണ്ടെടുത്തു. ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്യസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്കായി പള്ളിക്കൽ പോലീസ് തയ്യാറെടുക്കുകയാണ്.
പകൽക്കുറി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ഇത്തിക്കരയാറ്റിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. പ്രദേശവാസികളും ബന്ധുക്കളുമാണ് ധർമ്മരാജനും രാമചന്ദ്രനും. ഇന്നലെ രണ്ടു മണിയോടുകൂടി പുഴയ്ക്കരികിൽ ഇരുവരും കൂടി ഒരു ഇരുചക്ര വാഹനത്തിൽ എത്തുകയും ഏറെനേരം സംസാരിച്ചിരിക്കുകയും തുടർന്നാണ് പുഴയിൽ കുളിക്കാൻ ആയി ഇറങ്ങിയത്. പുഴയിൽ കുളിച്ചു കൊണ്ടിരിക്കവേ ഇവരിൽ ഒരാൾ വെള്ളത്തിലേക്ക് ഒഴുകിപ്പോവുകയും അയാളെ രക്ഷപ്പെടുത്താനായി കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും അടിയൊഴുക്കിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോയത്.
undefined
കണ്ടു നിന്നവർ ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്കൂബടീമും എത്തി വെള്ളത്തിനടിയിലേക്കും പരിശോധന നടത്തിയതിനെ തുടർന്നാണ് ഇന്ന് രാവിലെയോടെ ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരിക്കുന്നത്.