പിരായിരി പഞ്ചായത്തിൽ അട്ടിമറി, ബിജെപി അംഗങ്ങൾ നിർണായകമായി, ഭരണം പിടിച്ച് എൽഡിഎഫ്; യുഡിഎഫിന് ഷോക്ക്

By Web Team  |  First Published Jul 7, 2023, 12:40 PM IST

ബിജെപിയുടെ 3 അംഗങ്ങൾ സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.


പാലക്കാട് : പിരായിരി പഞ്ചായത്തിൽ പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ 3 അംഗങ്ങൾ സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസ്-ലീഗ് ധാണയനുസരിച്ച് ആദ്യ രണ്ടരവർഷം കോൺഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനം. കോൺഗ്രസ് പ്രതിനിധി ഒഴിഞ്ഞപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. ആകെ 2l അംഗങ്ങളുള്ള പഞ്ചായത്തിൽ യു ഡി എഫ് 10 , എൽഡിഎഫ് 8 , ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില. സി പി എം- ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് പരസ്യമായതായി യുഡിഎഫ് ആരോപിച്ചു. 

രാഹുൽ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; സ്റ്റേ ഇല്ല; കുറ്റക്കാരനെന്ന വിധി ഉചിതമെന്ന് ഗുജറാത്ത് കോടതി

Latest Videos

 

click me!