വെള്ളം കുത്തിയൊഴുകുന്ന താത്കാലിക ബണ്ടിലൂടെ മറുകര കടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാര്‍ ഒഴുക്കിൽപ്പെട്ടു. പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ തൂണിൽ പിടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.
പാലക്കാട്: വെള്ളം കുത്തിയൊഴുകുന്ന താത്കാലിക ബണ്ടിലൂടെ മറുകര കടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാര്‍ ഒഴുക്കിൽപ്പെട്ടു. പാലക്കാട് കാവശ്ശേരി പത്തനാപുരത്താണ് സംഭം. പത്തനാപുരം പാതയിൽ പുതിയ പാലം പണിയുന്നതിന് ഗായത്രി പുഴയിൽ താൽക്കാലികമായി നിർമ്മിച്ച ബണ്ടിലൂടെ വന്ന ബൈക്കാണ് ഒഴുക്കിൽപ്പെട്ടത്. ബൈക്കിലുണ്ടായിരുന്നവർ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ തൂണിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 11. 30 നായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് ബണ്ടിന് മുകളിലൂടെയാണ് പുഴ ഒഴുകിയിരുന്നത്.ബണ്ടിന്‍റെ കുറച്ച് ഭാഗം ഒഴുകിപ്പോയിരുന്നു. വെള്ളം കയറിയതിനാൽ ഗതാഗതം നിർത്തിവെച്ച ബണ്ടിലൂടെയാണ് മുന്നറിയിപ്പ് അവഗണിച്ച് ബൈക്ക് ഓടിച്ചു വന്നത്. സ്ഥലത്തുണ്ടായിരുന്നവർ നൽകിയ മുന്നറിയിപ്പ് വകവെക്കാതെ വന്ന കാവശ്ശേരി സ്വദേശി സന്ദീപും സുഹൃത്തുമാണ് ബൈക്കിൽ ബണ്ടിനെ മുകളിലൂടെ ബൈക്ക് ഓടിക്കുകയായിരുന്നു. പാലത്തിന്‍റെ തൂണിൽ പിടിച്ചു നിൽക്കാനായതിനാലാണ് രക്ഷപ്പെട്ടത്.
അപകടത്തിന്‍റെ ദൃശ്യങ്ങള്‍:-
undefined