റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

By Web Team  |  First Published Jul 8, 2024, 1:23 PM IST

സ്വകാര്യ ബസിലെ ഡ്രൈവറാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


തൃശൂർ: അരിമ്പൂർ എറവിൽ  റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അരിമ്പൂർ കൈപ്പിള്ളി സ്വദേശി വലിയപുരക്കൽ വീട്ടിൽ നിജിന് ആണ് പരിക്കേറ്റത്. തൃശൂർ - കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് നിജിൻ. 

ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അഞ്ചേ മുക്കാലോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും പുലർച്ചെ വീണ തെങ്ങാണ് അപകടം ഉണ്ടാക്കിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന തെങ്ങ് കടപുഴകി ഗേറ്റ് തകർത്ത് റോഡിന് കുറുകെ വീഴുകയായിരുന്നു. 

Latest Videos

undefined

വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

click me!