കോഴിക്കോട് ഫുട്ട്പാത്തിൽ ബൈക്ക് ഇടിച്ചു, തെറിച്ച് റോഡിൽ വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് മരിച്ചു

By Web Team  |  First Published Dec 21, 2024, 1:30 PM IST

കല്ലുത്താൻ കടവ് പാലത്തിൻ്റെ ഫുട്ട് പാത്തിൽ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങുകയായിരു


കോഴിക്കോട്: കോഴിക്കോട് കല്ലുത്താംകടവിൽ വാഹനാപകടം.  കല്ലുത്താംകടവ് പാലത്തിനു മുകളിൽ ആണ് അപകടത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി. അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ തൽക്ഷണം മരിച്ചു.  ഗോവിന്ദപുരം സ്വദേശി റോഷൻ ആണ് മരിച്ചത്. കല്ലുത്താൻ കടവ് പാലത്തിൻ്റെ ഫുട്ട് പാത്തിൽ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ റോഷൻ്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയായിരുന്നു. 

മാനന്തവാടിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസാണ് യുവാവിന്റെ ദേഹത്ത് കൂടി കയറിയറങ്ങിയത്. റോഷൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Latest Videos

undefined

മറ്റൊരു അപകടത്തിൽ കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ആദിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ് വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!