ക്ഷേത്രത്തിലേക്ക് പോകവേ ബൈക്കിന്റെ ടയര്‍ പൊട്ടി അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

By Web Team  |  First Published Dec 19, 2024, 11:28 AM IST

ഡിസംബര്‍ എട്ടിന് രാവിലെ നടക്കാവുള്ള തറവാട് വീട്ടിലെ ചെറുകോട്ട് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.


കോഴിക്കോട്: ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചീക്കിലോട് നമ്പ്യാര്‍ കോളനിയിലെ ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനിയാണ്(49) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡിസംബര്‍ എട്ടിന് രാവിലെ നടക്കാവുള്ള തറവാട് വീട്ടിലെ ചെറുകോട്ട് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കണ്ണിപൊയില്‍ റോഡിലെത്തിയപ്പോള്‍ പുറകിലെ ടയര്‍ പൊട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷൈനിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Latest Videos

undefined

അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ബൈക്ക് ഓടിച്ചിരുന്ന ബന്ധു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ അത്തോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷൈനിയുടെ ഭര്‍ത്താവ് പ്രശാന്ത് സിമന്റ് കടയില്‍ ചുമട്ട് തൊഴിലാളിയാണ്. ഏക മകന്‍ അതുല്‍ ദാസ് പത്താം തരം വിദ്യാര്‍ത്ഥിയാണ്.

ഏഴു വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു: പിതാവിന് 12 വർഷം കഠിന തടവ്

മഞ്ചേരിയിൽ 3 പേർ, എടവണ്ണയിൽ ഇന്നോവ കാറുമായി 2 പേർ, മലപ്പുറത്ത് വൻ ഇടപാട്; മെത്താംഫിറ്റമിനുമായി 5 പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!