മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ പെട്രോള്‍ തീര്‍ന്നു, ടാങ്ക് കുത്തിപ്പൊളിയ്ക്കാൻ ശ്രമം, മോഷ്ടാവ് പിടിയിൽ

By Web Team  |  First Published Nov 12, 2024, 1:09 PM IST

കൃത്യമായ മറുപടി നല്‍കാതെ തട്ടിക്കയറിയ മുഹമ്മദ് ഹക്കിമിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച് എലത്തൂര്‍ പൊലീസില്‍ വിവരം അറിയിച്ചു.


കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് നാട്ടുകാരുടെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയുമായ മുഹമ്മദ് ഹക്കിം(26) ആണ് പിടിയിലായത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കഴിഞ്ഞ ദിവസം അര്‍ധരാത്രി വരുന്നതിനിടെ കോഴിക്കോട് ദേശീയപാതയില്‍ പാലോറമലയില്‍ വെച്ച് പെട്രോള്‍ തീര്‍ന്നുപോവുകയായിരുന്നു.

Read More... യുവാവ് 2 കിലോ കഞ്ചാവുമായി പിടിയിലായി, പിന്നാലെ വീട്ടിൽ പരിശോധിച്ചപ്പോൾ ഞെട്ടി, കണ്ടെത്തിയത് 7.35 കിലോ കഞ്ചാവ്

Latest Videos

തുടര്‍ന്ന് റോഡരികിലേക്ക് വണ്ടി മാറ്റി ടാങ്ക് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്തു. കൃത്യമായ മറുപടി നല്‍കാതെ തട്ടിക്കയറിയ മുഹമ്മദ് ഹക്കിമിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച് എലത്തൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഹക്കീമിനെ എല്ലത്തൂര്‍ പൊലീസ് കൊയിലാണ്ടി പൊലീസിന് കൈമാറി.

Asianet News Live

click me!