റീൽസിനുവേണ്ടി ബൈക്ക് സ്റ്റണ്ട് നടത്തിയവ‍‍ര്‍ കുടുങ്ങി; പരിശോധനയിൽ പിടിച്ചെടുത്തത് 25 ബൈക്കുകൾ, പിഴ ഈടാക്കി

By Web Team  |  First Published Nov 6, 2024, 8:03 PM IST

സൈബർ പട്രോളിംഗ് നടത്തിയാണ് സ്ഥിരം നിയമലംഘകരെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിൽ 11 ബൈക്കുകളാണ് നിയമലംഘകരായി കണ്ടെത്തിയത്.


തിരുവനന്തപുരം: റീൽസിനുവേണ്ടി ബൈക്ക് സ്റ്റണ്ട് നടത്തി ചിത്രീകരിച്ച വാടന ഉടമകളുടെ വീടുകളിൽ റെയ്ഡ്. ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് പരിശോധന നടത്തിയത്. സൈബർ പട്രോളിംഗ് നടത്തിയാണ് സ്ഥിരം നിയമലംഘകരെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിൽ 11 ബൈക്കുകളാണ് നിയമലംഘകരായി കണ്ടെത്തിയത്. ഇതിൽ നാല് ബൈക്കുകള്‍ പിടിച്ചെടുത്തു. എല്ലാ വാഹന ഉടമകള്‍ക്കും മോട്ടോർ വാഹനവകുപ്പ് പിഴ നൽകാനായി നോട്ടീസ് നൽകി. തിരുവനന്തപുരം റൂറലിൽ 30 ബൈക്കുകളാണ് നിയമം ലംഘിച്ചതായി കണ്ടെത്തിയത്. ഇതിൽ 21 ബൈക്കുകള്‍ പിടിച്ചെടുത്തു. 2,26,250 രൂപ പിഴയിടുകയും ചെയ്തു. 

'തൃശൂർ ഡീൽ പാലക്കാടും ആവർത്തിക്കുന്നു, തിരക്കഥ തുടക്കത്തിലേ പൊളിഞ്ഞു'; കള്ളപ്പണ ആരോപണത്തില്‍ കെ മുരളീധരൻ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!