കുറ്റ്യാടിയില്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

By Web Desk  |  First Published Jan 9, 2025, 6:01 PM IST

ഗഫൂര്‍ സഞ്ചരിച്ച ബൈക്കില്‍ പശുക്കടവില്‍ നിന്നും മുള്ളന്‍കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ജീപ്പ് ഇടിക്കുകയായിരുന്നു.


കോഴിക്കോട്: ബൈക്കില്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥന്‍ മരിച്ചു. കുറ്റ്യാടി പുതുശ്ശേരിക്കണ്ടി ഗഫൂര്‍(49) ആണ് മരിച്ചത്. മരുതോങ്കരയിലെ മുള്ളന്‍കുന്ന്-പശുക്കടവ് റോഡില്‍ സെന്റര്‍മുക്കില്‍ വച്ചാണ് അപകടമുണ്ടായത്. പശുക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ഗഫൂര്‍ സഞ്ചരിച്ച ബൈക്കില്‍ പശുക്കടവില്‍ നിന്നും മുള്ളന്‍കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ജീപ്പ് ഇടിക്കുകയായിരുന്നു. ഗഫൂറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Asianet News Live
 

Latest Videos

click me!