കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ വണ്ടന്നൂർ പാപ്പകോട് വച്ച് ഇക്കഴിഞ്ഞ 15 നായിരുന്നു അപകടം. റോഡിലേക്ക് തെറിച്ച് വീണ സെയ്യദ് അലിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൂങ്ങാംപാറ അയണി വിള ലക്ഷം വീട്ടിൽ സെയ്യദ് അലി (33)ആണ് മരിച്ചത്. കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ വണ്ടന്നൂർ പാപ്പകോട് വച്ച് ഇക്കഴിഞ്ഞ 15 നായിരുന്നു അപകടം. റോഡിലേക്ക് തെറിച്ച് വീണ സെയ്യദ് അലിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
https://www.youtube.com/watch?v=Ko18SgceYX8