മുടപ്പക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്‍റെ വയർ വീർത്ത നിലയിൽ; പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട!

By Web Team  |  First Published Sep 22, 2024, 8:01 PM IST

സ്നേക്ക് റെസ്ക്യൂവര്‍ കൈപ്പുറം അബ്ബാസ് എവീത്തിയാണ് പാമ്പിനെ പിടിച്ചത്. പിടികൂടിയതിനെ തുടർന്ന് ഭക്ഷിച്ച 16 കോഴിമുട്ടകൾ പാമ്പ് പുറത്തേക്ക് തുപ്പി. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്. 


പാലക്കാട്: പാലക്കാട് പരുതൂർ മുടപ്പക്കാട് വീട്ടിൽ നിന്ന് മൂര്‍ഖൻ പാമ്പിനെ പിടികൂടി. മുടപ്പാക്കാട് കാളിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന മുട്ടകൾ ഭക്ഷിക്കാൻ എത്തിയതായിരുന്നു പാമ്പ്. സ്നേക്ക് റെസ്ക്യൂവര്‍ കൈപ്പുറം അബ്ബാസ് എവീത്തിയാണ് പാമ്പിനെ പിടിച്ചത്. പിടികൂടിയതിനെ തുടർന്ന് ഭക്ഷിച്ച 16 കോഴിമുട്ടകൾ പാമ്പ് പുറത്തേക്ക് തുപ്പി. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്. 

കഴിഞ്ഞ ദിവസം കായംകുളത്ത് അടുക്കളയിൽ ഒളിച്ച മൂർഖനെ പിടികൂടിയിരുന്നു. കായംകുളം ഭരണിക്കാവ് ഇലിപ്പക്കുളം മംഗലശ്ശേരി കിഴക്കതിൽ മുജിബിന്‍റെ വീട്ടിലാണ് പാമ്പ് കയറിയത്. വീടിന് ഉള്ളിൽ കയറിയ പാമ്പ് അടുക്കളയിലാണ്  ഒളിച്ചിരുന്നത്. 13 വയസ് പ്രായവും ആറടി നീളവും അഞ്ചര കിലോ തൂക്കവുമുള്ള ആൺ ഇനത്തിപ്പെട്ട മൂർഖൻ പാമ്പ് രണ്ട് ദിവസമായി വീടിനുള്ളിൽ കയറി വിവിധ ഭാഗങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു.

Latest Videos

undefined

അടുക്കള വൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ചേര എന്ന് കരുതി കമ്പ് ഉപയോഗിച്ച് നീക്കിയപ്പോൾ വീട്ടുകാർക്ക് നേരെ പത്തി വിടർത്തി പാഞ്ഞെടുക്കുകയായിരുന്നു. അത്ഭുതകരമായിട്ടാണ് വീട്ടുകാർ പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് കൊല്ലത്ത് നിന്ന് എത്തിയ റെസ്ക്യൂ പ്രവർത്തകൻ കൊല്ലം തട്ടാമല സന്തോഷ് കുമാർ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.

ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ്! മുഖ്യമന്ത്രി പോകാൻ കാത്തു; ടാങ്കിലേക്ക് ചാടി നാട്ടുകാർ, കയ്യോടെ മീൻ പിടിത്തം

ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!