കണ്ടെത്തിയത് എടിഎമ്മിൽ പണം നിറയ്ക്കാൻ എത്തിയ ജീവനക്കാർ; മെഷീൻ കുത്തിത്തുറക്കാനുള്ള ശ്രമം വിജയം കണ്ടില്ല

By Web Team  |  First Published Dec 21, 2024, 3:29 AM IST

മെഷീൻ കുത്തുത്തുറക്കാൻ ശ്രമിച്ചതും കൗണ്ടറിലെ സിസിടിവി ക്യാമറകൾ തകർത്തതും ജീവനക്കാരാണ് കണ്ടെത്തിയത്. 


കൊല്ലം: മടത്തറയിൽ എസ്ബിഐ എടിഎമ്മിൽ മോഷണ ശ്രമം. മെഷീനിൽ പണം നിറയ്ക്കാൻ വന്ന ബാങ്ക് ജീവനക്കാരാണ് മോഷണ ശ്രമം മനസിലാക്കിയത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറകളും നശിപ്പിച്ച നിലയിലാണ്.

കഴി‌ഞ്ഞ ദിവസം രാത്രിയായിരിക്കാം എടിഎം കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. വെള്ളിയാഴ്ച വൈകുന്നേരം എടിഎമ്മിൽ പണം നിറയ്ക്കാൻ എസ്.ബി.ഐ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ ശ്രമം നടന്ന കാര്യം മനസിലാക്കിയത്. തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Latest Videos

undefined

എടിഎം മുറിയ്ക്കുള്ളിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. എടിഎം മെഷീനും കുത്തിത്തുറന്ന് അതിനുള്ളിൽ നിന്ന് പണം എടുക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ ശ്രമം വിജയം കാണാത്തതു കൊണ്ടു തന്നെ മെഷീനിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബാങ്കിലെ ജീവനക്കാർ അറിയിച്ചിരിക്കുന്നത്. വിവരം ലഭിച്ചതനുസരിച്ച് ചിതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അതിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!