വ്യാജ മേൽവിലാസവും പാസ്പോർട്ടുമുണ്ടാക്കി; കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് കടക്കാൻ ശ്രമം, ബംഗ്ലാദേശി അറസ്റ്റിൽ 

By Web Team  |  First Published Jun 10, 2024, 8:52 AM IST

പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷനുദ്യോഗസ്ഥർ ഇയാളെ പൊലീസിന് കൈമാറി.


കൊച്ചി : വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ടുണ്ടാക്കി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ. സെയ്തു മുല്ല എന്ന ബംഗ്ലാദേശ് പൌരനാണ് പിടിയിലായത്. പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ പൊലീസിന് കൈമാറി. ഇയാളിൽ നിന്നും നിരവധി  ബംഗ്ലാദേശി രേഖകളും ബാങ്ക് പാസ് ബുക്കും, ആധാർ കാർഡ്,  മദ്രസ്സ രേഖകൾ തുടങ്ങിയവയും കണ്ടെത്തി. 2016 ലാണ് വ്യാജ വിലാസത്തിൽ ഇന്ത്യൻ പാസ്പോർട്ട് എടുത്തതെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. 

'കടം വാങ്ങി 9 ലക്ഷം കൈമാറി, പണം തിരികെ കിട്ടിയില്ല'; കുടുംബത്തിലെ 3 പേരുടെ മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Latest Videos

 

click me!