പഴംപൊരി,ഉള്ളിവട, പരിപ്പുവട, ഉഴുന്നുവട, കൊഴുക്കട്ട, എല്ലാത്തിനും 18 ശതമാനം ജിഎസ്ടി, ഇത് വലിയ അപാകതയെന്നും പരിഹരിക്കണമെന്നും ആവശ്യം
കൊച്ചി: ജി എസ് ടിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എം ഇ സെക്രട്ടറി എസ് സി എൽ ദാസിന് ബേക്കേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിജേഷ് വിശ്വനാഥ് എന്നിവർ ചേർന്ന് നിവേദനം നൽകി.
24 മണിക്കൂറിന് താഴെ ഷെൽ ലൈഫ് ഉള്ള പരമ്പരാഗത പ്രാദേശിക ലഘു ഭക്ഷണങ്ങളായ പഴംപൊരി, വട, ഉള്ളിവട, പരിപ്പുവട കൊഴുക്കട്ട മുതലായവയ്ക്ക് നിലവിൽ 18 ശതമാനം ആണ് ജി എസ് ടി നിശ്ചയിച്ചിരിക്കുന്നത്. എച്ച് എസ് എൻ കോഡ് നിർണയിക്കാത്തത് കൊണ്ട് മാത്രമാണ് ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ആക്കിയിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ജിഎസ്ടി കൗൺസിലിന്റെ അഡ്വാൻസ് റൂളിംഗ് സംവിധാനത്തെ സമീപിച്ചിട്ട് ഒരു വർഷത്തിലേറെയായിട്ടും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
undefined
ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് നിലവിൽ 5 ശതമാനം, 12 ശതമാനം, 18 ശതമാനം എന്നിങ്ങനെ വ്യത്യസ്തമായ ജിഎസ്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഏകീകരിച്ച് എല്ലാ ഉൽപ്പന്നങ്ങൾക്കും അഞ്ചു ശതമാനം ആക്കണമെന്നും ബേക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഗ്രീൻ കാറ്റഗറിയുടെ പ്രിവ്യൂവിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾക്ക് മാലിന്യ സംസ്‌കരണ ചട്ടങ്ങളിൽ ഇളവ് നെൽകണമെന്നും, ചെറുകിട ഭക്ഷ്യോത്പാദകർക്ക് ലാബ് ലെസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളിൽ എം എസ് എം ഇ മന്ത്രാലയത്തിന്റെ ഇടപെടൽ വേണമെന്നും ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജിഎസ്ടിയ്ക്ക് മുൻപുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കാൻ ഡിസംബർ 31വരെ അപേക്ഷിയ്ക്കാം